ബംഗളൂരു: വിവാദ ഹിന്ദി ചിത്രം “ഹമാരെ ബാര’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിനു വിലക്കേർപ്പെടുത്തിയത്.
വിവിധ മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയതോടെയാണു നടപടി. സംസ്ഥാനത്തു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ തിയറ്ററിലൂടെയും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെയും പ്രദര്ശിപ്പിക്കുന്നതുമാണു വിലക്ക്.