ബൈ​ഡ​നു മ​റു​പ​ടി​യു​മാ​യി നെ​ത​ന്യാ​ഹു; ഹ​മാ​സി​നെ​തി​രേ ഒ​റ്റ​യ്ക്കാ​യാ​ലും പൊ​രു​തും”

ജ​റു​സ​ലേം: വേ​ണ്ടി​വ​ന്നാ​ൽ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ ഒ​റ്റ​യ്ക്കു നി​ൽ​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഇ​സ്ര​യേ​ലി​നു​ള്ള ആ​യു​ധ കൈ​മാ​റ്റം നി​ർ​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“ഏ​ക ജൂ​ത രാ​ഷ്ട്ര​മാ​യ ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഇ​സ്ര​യേ​ൽ ഒ​റ്റ​യ്ക്കു നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യാ​ൽ, ഒ​റ്റ​യ്ക്കു​ത​ന്നെ നി​ൽ​ക്കു​മെ​ന്നു ഞാ​ൻ ജ​റു​സ​ലേ​മി​ൽ​നി​ന്നു പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.

എ​ന്നാ​ൽ ഞ​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. കാ​ര​ണം ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ മാ​ന്യ​രാ​യ ആ​ളു​ക​ൾ ഞ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. ഞ​ങ്ങ​ളെ വം​ശ​ഹ​ത്യ ചെ‍​യ്യു​ന്ന ശ​ത്രു​ക്ക​ളെ ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ടു പ​റ​യു​ന്നു’ -നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Related posts

Leave a Comment