ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയശേഷം ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ബന്ദികളിലൊരു യുവതി പ്രസവിച്ചതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകുന്പോൾ നൊവ ഒന്പതു മാസം ഗർഭിണിയായിരുന്നു.
ഇസ്രയേൽ സ്വദേശിനി നൊവാ മാർസിയാനോയാണു ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ പ്രസവിച്ചതായി ഇസ്രേലി സേന നൽകുന്ന സൂചന.
ബന്ദിയാക്കപ്പെട്ട യുവതി പ്രസവിച്ച വിവരം ഇസ്രേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു കത്തിലൂടെ യുഎസ് പ്രഥമ വനിത ജിൽ ബൈഡനെ അറിയിച്ചു.