ഗാസ സിറ്റി: മുതിർന്ന ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നിവാസികളും രോഗികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ബന്ദികളാക്കിയ അഹമ്മദ് സിയാമിനെയാണ് ഇസ്രയേൽ വകവരുത്തിയത്.
ഗാസയിലെ ജനങ്ങളുടെ ഒഴിപ്പിക്കലിനു തടസം നിന്നതും ഇയാളാണെന്ന് ഇസ്രയേൽ പറയുന്നു. ഗാസ സിറ്റിയിലെ അൽ–ബുറാഖ് സ്കൂളിൽ ഒളിച്ചിരിക്കുകയായിരുന്ന സിയാമിനെ യുദ്ധവിമാനത്തിൽനിന്നാണ് ആക്രമിച്ചത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ സങ്കേതം കൃത്യമായി കണ്ടുപിടിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡറായിരുന്നു ഇയാൾ.