ജെറുസലേം: ബന്ദി മോചനത്തിന്റെ ഭാഗമായി ശിരി ബിബാസ് എന്ന സ്തീയുടേതെന്നു പറഞ്ഞ് ഹമാസ് കൈമാറിയ മൃതദേഹം മറ്റൊരാളുടേതാണെന്ന് ഇസ്രയേല്‍. തിരിച്ചറിയൽ പ്രക്രിയയിൽ മൃതദേഹം ശിരി ബിബാസിന്റേതല്ലെന്നു വ്യക്തമായെന്നും ഇതൊരു അജ്ഞാത മൃതദേഹമാണെന്നും ഇസ്രയേലി ഡിഫൻസ് പോസ്റ്റ് എക്സിൽ കുറിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിന്റെയും (ഒന്‍പതു മാസം) നാല് വയസുള്ള സഹോദരന് ഏരിയലിന്റെയും മാതാവ് ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്സിന്റെയും മൃതദേഹമാണ് ഹമാസ് കഴിഞ്ഞദിവസം കൈമാറിയിരുന്നത്.
ഇതിൽ ശിരി ബിബാസിന്റെമൃതദേഹം തിരിച്ചറിയാൻ പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഹമാസിന്റേത് ബന്ദി കൈമാറ്റ വ്യവസ്ഥകളുടെ ഗുരുതരലംഘനമാണെന്നും ശിരി ബിബാസിന്റെ മൃതദേഹം വിട്ട് നല്‍കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.