പാലക്കാട്: പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.
തറവാടികള് തെക്കേ ഭാഗം, മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയത്. എഴുന്നള്ളത്തിനിടെ ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. ഈ ആനയെഴുന്നള്ളത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. ഇസ്രയേലിനെതിരേ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയതെന്ന് ഒരു വിഭാഗം വാദിക്കുന്പോഴും തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ 3,000ലേറെ പേര് പങ്കെടുത്തിരുന്നു.സിന്‍വാറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ പിടിച്ച് കൊച്ചു കുട്ടികള്‍ നില്ക്കുന്നുണ്ടായിരുന്നു. ഘോഷയാത്രയിലുടനീളം ജനക്കൂട്ടം അവര്‍ക്കായി ആര്‍പ്പു വിളിച്ചു.
മന്ത്രി എം.ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിവാദ ബാനറുകള്‍ സംബന്ധിച്ച് ഉറൂസ് ഫെസ്റ്റിവലിന്റെ സംഘാടകരില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.