കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ വച്ച് ഹനിയെ കൊല്ലപ്പെട്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് അറിയിച്ചത്.
ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന്, ഇസ്രേയലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രേയൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രേയലിൽ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.