ടെല്‍ അവീവ്: ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ ഉൾപ്പെടെ നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇന്നു കൈമാറും. ഒമ്പത് മാസം മാത്രം പ്രായമുള്ള കഫിര്‍ ബിബാസിന്റെയും നാല് വയസുള്ള സഹോദരന് ഏരിയലിന്റെയും അമ്മ ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്സിന്റെയും മൃതദേഹമാണ് കൈമാറുന്നത്.
കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്സ് നിര് ഒസില്നിന്ന് കഫിര്‍ ബിബാസിന്റെ അച്ഛൻ യാര്‍ഡനടക്കമുള്ള ബിബാസ് കുടുംബത്തെ 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്.