വത്തിക്കാൻ സിറ്റി: ഇസ്രയേൽ-പലസ്തീൻ സമാധാനത്തിനായി പ്രാർഥിച്ച ഫ്രാൻസിസ് മാർപാപ്പ ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കണമെന്നഭ്യർഥിച്ചു.
“ആക്രമണവും ആയുധപ്രയോഗവും ദയവായി അവസാനിപ്പിക്കൂ. ഭീകരവാദവും യുദ്ധവും പരിഹാരത്തിലേക്കു നയിക്കുന്നില്ല. മറിച്ച്, നിഷ്കളങ്കർക്കു മരണവും ദുരിതവുമാണ് അവ നല്കുന്നത്. യുദ്ധം എന്നും പരാജയമാണ്. ഓരോ യുദ്ധവും പരാജയമാണ്.
ഇസ്രയേലിൽനിന്നുള്ള ഓരോ പുതിയ വാർത്തയും ഭയത്തോടെയും വേദനയോടെയുമാണു ഞാൻ വീക്ഷിക്കുന്നത്. ഭീകരതയുടെയും വേദനയുടെയും മണിക്കൂറുകളിലൂടെ കടന്നുപോകുന്ന എല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു’’- ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കുശേഷം മാർപാപ്പ പറഞ്ഞു.