തുറവൂർ: ഭർത്താവ് മരിച്ച് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭാര്യയും മരണമടഞ്ഞു. കഴിഞ്ഞ നവoമ്പർ ഒമ്പതാം തീയതിയാണു് കുത്തിയതോട് പഞ്ചായത്ത് പൊൻപുറം രണ്ടാം വാർഡിൽ ഒറ്റക്കണ്ടത്തിൽ നികർത്തിൽ എൻ.എസ് ഹമീദ് (71) മരിച്ചത്.
അസുഖബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ കോ വിഡ് പരിശോധനയിൽ ആണ് ഇദ്ദേഹം കോ വിഡ് പോസ്റ്റിവാണെന്നറിഞ്ഞത്. വീണ്ടുംകഴിഞ്ഞ ദിവസം മരിച്ച ഹമീദിൻ്റെ ഭാര്യ മറിയുമ്മയും (70) കോവിഡ് പോസിറ്റീവ് ആയി മരിക്കുകയായിരുന്നു.
രണ്ട് മരണങ്ങളും ദിവസങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ചതു് നാട്ടുകാരിലും, ബന്ധുക്കളിലും ദുഃഖം ഇരട്ടിപ്പിച്ചു.റിട്ട: മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഹമീദ് പൊൻപ്പുറം മഹൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്നു.
ഇരുവരുടേയും ഖബറടക്കം പൊൻപുറം മഹൽ ഖബറിസ്ഥാനിൽ നടത്തി.മക്കൾ: നിഷാദ്;നിസാ, നിഫ. മരുമക്കൾ: തസ്നി; ഫൈസൽ, സുൽഫി.