ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ട ചരിത്രത്തിലെ 1000-ാമത് മത്സരമായിരുന്ന ചൈനീസ് ഗ്രാൻപ്രീയിൽ മെഴ്സിഡസിന്റെ ഇംഗ്ലീഷ് ഡ്രൈവറായ ലൂയിസ് ഹാമിൽട്ടണ് ജേതാവായി. മെഴ്സിഡസിന്റെ വാൽറ്റേരി ബോട്ടസിനാണ് രണ്ടാം സ്ഥാനം.
പോൾ പൊസിഷനിൽ ഒന്നാമതായിരുന്ന ബോട്ടസിനെ പിന്തള്ളി ഹാമിൽട്ടണ് ചാന്പ്യനാകുകയായിരുന്നു. ഫെരാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റലിനാണ് മൂന്നാം സ്ഥാനം. ഈ സീസണിൽ ഹാമിൽട്ടന്റെ തുടർച്ചയായ രണ്ടാം ജയമാണ്.