ബൊളോഗ്ന (ഇറ്റലി): ഇറ്റലിയിൽ നടന്ന എമിലിയ റൊമാഗ്ന ഗ്രാൻപ്രീയിൽ മെഴ്സിഡസിന്റെ ലൂയി ഹാമിൽട്ടണു ജയം. ഈ സീസണിൽ നാലു റേസ് കൂടി ബാക്കിയിരിക്കേ ഹാമിൽട്ടണ് കിരീടത്തോട് അടുത്തു.
ഹാമിൽട്ടണിന്റെ 93-ാം എഫ് വണ്‍ ജയമാണ് എമിലിയ റൊമാഗ്നയിൽ നടന്നത്. മെഴ്സിഡസിന്റെ തന്നെ വാൾട്ടേരി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഒന്നും രണ്ടും സ്ഥാനത്ത് മെഴ്സിഡസ് ഡ്രൈവർമാർ എത്തിയതോടെ കണ്സ്ട്രക്ടാരുടെ കിരീടം ഏഴാം തവണയും മെഴ്സിഡസ് സ്വന്തമാക്കും. 435 പോയിന്റാണ് മെഴ്സിഡസിന്. രണ്ടാം സ്ഥാനത്തുള്ള റെഡ്ബുള്ളുമായി 209 പോയിന്റ് വ്യത്യാസമാണ് ഇപ്പോഴുള്ളത്.