ടെഹ്റാൻ: ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. എന്നാൽ ആക്രമണം നടത്തുന്നവരെ അഭിനന്ദിക്കുന്നതായും ടെലിവിഷനിലൂടെ അദ്ദേഹം അറിയിച്ചു.
സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ആക്രമണം ആസൂത്രണം ചെയ്തവരുടെ കൈകളിൽ ഞങ്ങൾ ചുംബിക്കുന്നു എന്നാണു ഖമനേയി പറഞ്ഞത്. ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ഇസ്രയേലാണ്.
ഈ ഭൂകന്പത്തിൽ എളുപ്പത്തിൽ കേടുപാട് തീർക്കാൻ കഴിയാത്ത നാശമാണ് ഇസ്രയേലിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിന് ആയുധവും പണവും നല്കി സഹായിക്കുന്ന ഇറാന് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
നേരത്തേ ഇറാനിലെ വിദേശകാര്യമന്ത്രാലയവും ആക്രമണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്നു.