ചെറായി: മുനമ്പം കടലില്‍ വറ്റ ചാകര. ഇന്നലെ മുനമ്പം, അഴീക്കോട് മേഖലയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ ഏതാനും വള്ളങ്ങള്‍ക്കാണ് ചാകരക്കോളു ലഭിച്ചത്.
ആദ്യമേ തന്നെ വിരിച്ച വലയില്‍ കൂട്ടത്തോടെ കുടുങ്ങിയത് ഹംസം വറ്റ എന്ന് മത്സ്യതൊഴിലാളികളുടെ ഇടയില്‍ പറയുന്ന ഒരിനം വറ്റയാണ്.
ഒന്നിനു രണ്ടു മുതല്‍ എട്ട് കിലോവരെ തൂക്കം വരുന്ന ഈ വറ്റക്ക് വശങ്ങളിലെയും മറ്റും ചിറകിനു നീട്ടം കൂടുതലായിരിക്കും. കിലോഗ്രാമിന് 300നു മേല്‍ വില വരും.
മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ മഹാവിഷ്ണു എന്ന വള്ളത്തിനു ഒറ്റയടിക്ക് 13ലക്ഷം രൂപയുടെ വറ്റയാണ് ഇന്നലെ കിട്ടിയത്.
രണ്ട് ലക്ഷം മുതല്‍ മേലോട്ടും ലഭിച്ച വള്ളങ്ങളുണ്ട്. ഇക്കുറി ട്രോളിംഗ് നിരോധനത്തിനുശേഷം ആദ്യമായാണ് മുനമ്പത്ത് മത്സ്യചാകര വീണത്.
പൂവാലന്, നാരന്‍, തുടങ്ങിയ ചെമ്മീനുകളും, കുടുത, വറ്റ, ഐല , ചാള, കൊഴുവ തുടങ്ങിയമത്സ്യങ്ങളുമാണ് സാധാരണ ചാകരവീഴാറുള്ളതാണ്. ചാകരയുടെ വരവാകട്ടെ കാലവര്‍ഷത്തെ ആശ്രയിച്ചാണിരിക്കുക.