കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്.
ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു.
പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു.
എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം.
ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്.
തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന് പറയുന്നത്.
അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. ഷെയിന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് തന്നെ കല്യാണം കഴിക്കും എന്നാണ് ഹനാന് പറയുന്നത്.
അതേസമയം സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും താരം മറച്ചു വെച്ചില്ല. വിജയ്യുടെ ഒപ്പം ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം.
അതേസമയം മലയാളത്തില്‍ ഉണ്ണിമുകുന്ദന് അഭിനയിക്കുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിക്കണം എന്നാണ് ഹനാന് പറയുന്നത്. ഇതുകൂടാതെ മറ്റു ചോദ്യങ്ങള്‍ക്കും താരം ഉത്തരം പറയുന്നുണ്ട്.
അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാരേജ് ആണോ ഇഷ്ടം എന്നുള്ള ചോദ്യത്തിന് താരം നല്കിയ ഉത്തരം ഇങ്ങനെ ഷെയ്നിന് ഇഷ്ടമാണ് എങ്കില്‍ പ്രണയ വിവാഹം, അതേസമയം ഉമ്മയ്ക്കും ഇഷ്ടമായാല്‍ അറേഞ്ച് മാരേജ് ആണ് താല്പര്യം എന്നുമാണ് ഹനാന് തമാശ രൂപേണ പറയുന്നത്.
അതേസമയം സിനിമയില്‍ നായിക ആയി അഭിനയിക്കുകയാണെങ്കില്‍ ഷെയിന്‍ നിഗം സിനിമയില്‍ നായിക ആകുവാന്‍ ആണ് താല്പര്യം എന്നും താരം പറയുന്നു.
ഇതുകൂടാതെ ബിഗ് ബോസ് പരിപാടിയെ കുറിച്ചും താരം തുറന്നുപറഞ്ഞു. ബിഗ് ബോസ് നല്ല പരിപാടിയാണ് എങ്കിലും നമ്മളുടെ ക്യാരക്ടര്‍ നല്ലതാണ് എങ്കില്‍ എവിടെ വേണമെങ്കിലും എത്ര നാള് വേണമെങ്കിലും കഴിയാന്‍ സാധിക്കും എന്നുമാണ് ഹനാന് പറയുന്നത്.
അതേസമയം ബിഗ് ബോസില്‍ അവസരം കിട്ടിയാല്‍ താന്‍ പോകും എന്നും ഹനാന് കൂട്ടിച്ചേര്‍ത്തു. ഹനാന്റെ വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.