സ്വന്തം അതിജീവനത്തിനും പഠനത്തിനും കുടുംബത്തിന്റെ സംരക്ഷണത്തിനുമായി കൊച്ചിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ഹനാന് എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വളഞ്ഞിട്ട് ആക്രമിച്ചത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഒടുവില്‍ സത്യാവസ്ഥ പുറത്തു വന്നതോടെ സമൂഹത്തിന്റെ തെറ്റിദ്ധാരണകളെല്ലാം മാറി എല്ലാവരും ഹനാനെയും അവളുടെ അതിജീവനത്തെയും ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തു.
ഇപ്പോള്‍ കണ്ടതിലുമൊക്കെ മഹത്വമുള്ള പെണ്‍കുട്ടിയാണ് ഹാനാന് എന്ന് വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് ഒന്നിനു പുറകേ ഒന്നെന്ന രീതിയില്‍ പുറത്തു വന്നുകൊണ്ടുമിരിക്കുന്നത്. മീന്‍ കച്ചവടമല്ലാതെ അവള് ചെയ്തുപോന്നിരുന്ന ചെറുതും വലുതുമായ ജോലികളെക്കുറിച്ചുള്ള വിവരങ്ങളാണതില്‍.
ഏകദേശം ഒരു വര്‍ഷത്തിന് മുമ്പ് ഹനാന് പാടിയ ഒരു ആല്‍ബം സോംഗാണ് ഇപ്പോള്‍ ഹനാന് ആരാധകരുടെയിടയില്‍ വൈറലായിരിക്കുന്നത്.
നോട്ടു നിരോധന കാലത്ത് ഹനാന് തന്നെ എഴുതി സംഗീതം നല്കി പാടിയ നോട്ടില്ല പാത്തുമ്മ എന്ന ഗാനമാണത്. പാട്ട് എഴുതും ഈണം നല്‍കും പാടുകയും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഗാനം പ്രചരിക്കുന്നത്.