കൊച്ചി: സൈബർ ലോകത്ത് ആളുകൾ തോന്നുംപോലെ എഴുതുന്ന രീതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതുന്നവർ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും ചിലർ ബോധപൂർവം കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
അതേസമയം, ജീവിക്കാൻ എറണാകുളം തമ്മനത്തു മത്സ്യവില്പന നടത്തുന്ന കോളജ് വിദ്യാർഥിനി ഹനാന് പൂർണപിന്തുണയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹനാന്റേതു ജീവിക്കാനുള്ള പോരാട്ടമാണ്. സൈബർ ഗുണ്ടകളെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.