പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും അടുത്ത് അറിയാനും അനുഭവിക്കാനും കഴിയുന്നത് ഡോക്ടര്‍മാര്‍ക്കാണ്.
അനേകം ജീവിതങ്ങളുടെ പുറത്ത് പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ പേറി നടക്കുന്നവരാണ് ഇക്കൂട്ടര്‍. ഡോക്ടര്‍മാര്‍ എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള പല കഥകളും കേള്‍വിക്കാരന് കൗതുകവും അവശ്വസിനിയവുമാണ്.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ എന്നും വൈറലാണ്.
പല രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചടുക്കിയിട്ടുള്ള വ്യക്തിയാണ് ഡോ. റെജി. അദ്ദേഹം എഴുതിയ പുതിയ അനുഭവകുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന രോഗത്തെക്കുറിച്ചും അത് തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ ബാധിച്ചതിനെക്കുറിച്ചുമാണ് പുതിയ കുറിപ്പിലുള്ളത്.
വായിക്കുമ്പോള്‍ സിനിമക്കഥയായും നമ്മുടെ അടുത്ത് എവിടെയോ സംഭവിച്ചതായിയോക്കെ തോന്നുമെന്നതാണ് ഈ അനുഭവകഥയുടെ പ്രത്യേകത.
ഡോ.റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
ഒരു മനസിനെ ആഴത്തിൽ അറിഞ്ഞപ്പോൾ
_______________________________________
20th September 2022
“human minds are the most complex and complicated subject in the face of earth “
ഇതു ഞാൻ പറഞ്ഞതല്ല എവിടെയോ വായിച്ചതാണ് . ആരെഴുതിയതായാലും വാസ്തവമല്ലേ .. മനുഷ്യ മനസുകളേക്കാൾ സങ്കീർണമായി മറ്റെന്തുണ്ടീ ഭൂമിയിൽ . Our minds are just like an ice berg…..iceberg ഇന്റെ വളരെ ചെറിയ ഭാഗം മാത്രമേ നമുക്ക് കാണാനാവൂ അതുപോലെ തന്നെയാണ് നമ്മുടെ മനസും. അതിന്‍റെയും വളരെ കുറച്ചു ഭാഗം മാത്രമേ മറ്റുള്ളവർക്ക് കാണാനാവൂ . അല്ലെങ്കിൽ നാമവരെ കാണിക്കുന്നുള്ളൂ.
ഒരു ഐസ്‌ബർഗിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വെള്ളത്തിനടിയിലായിരിക്കും . അതുപോലെ നമുക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ നാം ആരും കാണാതെ കാത്തു വക്കുന്നതും മനസിന്‍റെ ആഴങ്ങളിലാണ്.
അല്ലെങ്കിൽ തന്നെ ഒരാളുടെ മനസ്സ് പൂർണമായി മനസ്സിലാക്കാൻ വിദഗ്ധരിൽ വിദഗ്ധനായ സൈക്യാട്രിസ്റ്റിനുപോലും കഴിയില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
നാം പൂർണമായി മനസിലാക്കി എന്ന് കരുതുന്ന നമ്മുടെ മാതാപിതാക്കൾ കൂടപ്പിറപ്പുകൾ മക്കൾ എന്തിന് നമ്മുടെയൊക്കെ ഭാര്യമാരെ പോലും നാം ശരിക്കും മനസിലാക്കിയിട്ടുണ്ടോ .
അവരുടെയൊക്കെ മനസ്സിൽ നമ്മളറിയാത്ത എത്ര എത്ര രഹസ്യങ്ങളുണ്ടാവും ഓർക്കുമ്പോൾ ഒരു പേടി അല്ലേ . അല്ലെങ്കിൽ എന്തോ ഒരസ്വസ്ഥത.
നിങ്ങൾ തൊട്ടപ്പുറത്തിരിക്കുന്ന നിങ്ങളുടെ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഒന്ന് പാളി നോക്കിയോ എങ്കിൽ ഉറപ്പിച്ചോളൂ ……you are disturbed ..disturbed terribly ..അതാണ് നമ്മുടെയൊക്കെ മനസ്സ്….it’s really complex n complicated
As a gynecologist എനിക്ക് ഒരുപാടുപേരുടെ മനസ്സിലൂടെ കയറിയിറങ്ങി പോവേണ്ടി വന്നിട്ടുണ്ട് . അതിൽ ചില മനസ്സുകളുടെ ആഴവും പരപ്പും അതിലെ ചുഴികളും കണ്ടമ്പരന്നു നിന്നുപോയിട്ടുണ്ട് . ചിലരുടെ നിശ്‌ചയദാർഢ്യത്തിനും പ്രിയപ്പെട്ടവരോടുള്ള കലർപ്പില്ലാത്ത സ്നേഹത്തിനും ത്യാഗങ്ങൾക്കും മുന്നിൽ തലകുനിക്കാൻ തോന്നിയിട്ടുണ്ട് . എന്നാൽ ചിലരുണ്ട് ആർക്കും പിടിതരാത്തവർ അവരുടെ മനസിന്‍റെ ഏഴയലത്തുപോലും ആർക്കും എത്താനാവില്ല.
Their minds are just like a closed chapter . എന്നാൽ മറ്റു ചിലരുണ്ട് അവർ ഒരു തുറന്ന പുസ്തകം പോലെയാണ് . അതിലെ ഓരോ പേജും ഓരോ വരികളും വളരെ വ്യക്തമായിരിക്കും അതാർക്കും വായിക്കാം മനസിലാക്കാം .
എന്നാൽ ഇതിലൊന്നും പെടാത്ത പെടുത്താനാവാത്ത ഒരാളുടെ മനസ്സിനെ കുറിച്ചാണ് ഞാനിന്ന് നിങ്ങളോടു പറയുവാൻ ഉദ്ദേശിക്കുന്നത് ഏറ്റവും ലളിതവും നിഷ്കളങ്കവും എന്ന് കരുതിയിരുന്ന ഒന്ന് .
കയറിയപ്പോൾ ഒരു bhool bulaiyaa യിൽ അകപ്പെട്ടപോലെ ഒരു എത്തും പിടിയും കിട്ടാതെ വഴിയറിയാതെ പെട്ടുപോയ കഥ . അതിന്‍റെ ആഴങ്ങളിൽ അവൾ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന പൊള്ളുന്ന യാഥാർഥ്യങ്ങളെക്കുറിച്ച്.
അതേ ഞാനവളെക്കുറിച്ചാണ് പറയുന്നത് മിത്രയെക്കുറിച്ച് മിത്ര .. മിത്ര കുരുവിള അവൾ എന്‍റെ ഫ്രണ്ട് മനുവിന്‍റെ സിസ്റ്റർ ആയിരുന്നു . ഒരനിയത്തി എങ്ങനെയാവണമെന്നു നമ്മൾ കരുതുന്നുവോ അതായിരുന്നു അവൾ ഒരു കാന്താരി ഒരു കുറുമ്പുകാരി .
മനുവിന്‍റേത് ഒരു കൂട്ടുകുടുംബമായിരുന്നു. A business family. മനുവിന്‍റെ അച്ഛനും അദ്ദേഹത്തിന്‍റെ രണ്ടു ചേട്ടന്മാരും അവരുടെകുടുംബവുമടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം .
മിത്രയായിരുന്നു ആ വീട്ടിലെ ഇള്ളക്കുട്ടി..എല്ലാവർക്കുംഅവളെ വലിയ കാര്യമായിരുന്നു . പഠനത്തിലും ആർട്സിലും സ്പോർട്സിലും ഒക്കെ അവളായിരുന്നു ആ വീട്ടിൽ മുൻപന്തിയിൽ .. അതുകൊണ്ടു തന്നെ ഫർമസി കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ കല്യാണം വളരെ ആഘോഷമായാണവർ നടത്തിയത് .
അവരുടെ ബിസിനസ് പാർട്ണർ ആയ സണ്ണിച്ചന്‍റെ ഒരേയൊരു മകൻ മാത്യു എന്ന മാത്തൻ – അവനെ ആയിരുന്നു അവർ അവൾക്കായി കണ്ടെത്തിയത്. പരസ്പരം അറിയാമായിരുന്നതുകൊണ്ട് അച്ഛനമ്മമാർ പറഞ്ഞപ്പോൾ രണ്ടുപോരും സമ്മതം മൂളി .
എന്നാൽ എന്തുകൊണ്ടോ ആ ദാമ്പത്യം ഏതാനും മാസങ്ങളെ നീണ്ടു നിന്നുള്ളൂ . കാരണം ചോദിച്ചതിന് രണ്ടുപേരും വ്യക്തമായൊന്നും പറഞ്ഞില്ല ..
അവരെ ഒന്നിപ്പിക്കാൻ രണ്ടുവീട്ടുകാരും ശ്രമിച്ചെങ്കിലും ഒന്നിച്ചു ജീവിക്കാനാവില്ലെന്നു രണ്ടുപേരും തീർത്തു പറഞ്ഞു.
പിന്നേ ആരും എതിർത്തില്ല . കാരണം രണ്ടുപേരും അവക്കെല്ലാർക്കും അത്ര മേൽ വേണ്ടപ്പെട്ടവരായിരുന്നു. പിന്നേ മാത്തൻ കാനഡയിലായിരുന്നതുകൊണ്ട് മിത്രക്ക് അവനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടും ഒഴിവായി ..
കുറച്ചു നാളത്തേക്കൊരകൽച്ച ഉണ്ടായി എന്നല്ലാതെ അവരുടെ വീട്ടുകാരു തമ്മിലുള്ള ബന്ധത്തിനും വലിയ മാറ്റമൊന്നുമുണ്ടായില്ല .
ആദ്യത്തേത് വീട്ടുകാരുടെ നിർബന്ധത്തിൽ നടത്തിയതുകൊണ്ട് അവളുടെ അടുത്ത കല്യാണം അവൾക്കിഷ്ടപ്പെട്ട ആളെത്തന്നെ വേണമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു.
അതുകൊണ്ടുതന്നെ അവൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ അവളോടൊപ്പം ജോലി ചെയ്തിരുന്ന ജിതിന്‍റെ പ്രൊപ്പോസൽ . വന്നപ്പോൾ എല്ലാരും സന്തോഷിച്ചു .
എന്നാൽ എല്ലാം തകിടം മറിഞ്ഞത് കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയുന്നതിനു മുൻപ് മിത്രയെ ജിതിൻ വീട്ടിൽ തിരിച്ചു കൊണ്ടാക്കിയപ്പോഴാണ് .
അവൾക്കു കാര്യമായ എന്തോ തകരാറുണ്ടെന്നും എത്രയും പെട്ടന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നുമാണ് ജിതിൻ പറഞ്ഞത് .
അതെല്ലാവരിലും വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയത് . എന്നാൽ മിത്രയാവട്ടെ ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു . തന്നെ മനസ്സിലാക്കാത്ത ഒരാളെ തനിക്കും വേണ്ടെന്ന് അവളും വാശി പിടിച്ചു . അതും അവസാനം ഡിവോഴ്‌സിലേക്കു നീണ്ടു .
മനുവിനും ഫാമിലിക്കും അത് താങ്ങാവുന്നതിലേറെയായിരുന്നു . അതിനേക്കാളേറെ അവരെ അമ്പരപ്പിച്ചത് അവളുടെ ആ കൂൾ ആറ്റിറ്റ്യൂഡ് ആയിരുന്നു .
എന്താണ് അവളുടെ മനസിൽ എന്നാർക്കും പിടികിട്ടിയില്ല . അവളാണെങ്കിൽ ആരോടും ഇതിനെക്കുറിച്ച് സംസാരിക്കാൻ കൂട്ടാക്കിയില്ല . സംശയം തോന്നിയ മനു മാത്തനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു അവനാദ്യം ഒന്നും പറയാൻ കൂട്ടാക്കിയില്ല എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ അവൻ കാര്യം പറഞ്ഞു .
അവൾ വളരെ സ്മാർട്ട് ആണ് കൂൾ ആണ് ഹാപ്പിയുമാണ് എന്നാൽ രാത്രിയായാൽ അവൾ പിന്നേ വേറെ ആളാണ് .. ഒരുമിച്ചിരുന്നു സംസാരിക്കാൻ കൂടി കൂട്ടാക്കില്ല .
എന്താണെന്നു ചോദിച്ചാൽ ദേഷ്യവും വല്ലാത്ത ഒരു ആറ്റിറ്റ്യഡുമാണ്. അത് തന്നോടിഷ്ടമില്ലാത്തോണ്ടാണെന്നാണ് മാത്തൻ കരുതിയത് . അതുകൊണ്ടാണവൻ അവൾ പിരിയാമെന്ന് പറഞ്ഞപ്പോൾ അവൻ സമ്മതിച്ചത് . അതുകൂടി കേട്ടപ്പോൾ മനുവാകെ തകർന്നുപോയി .
അവനെന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുയില്ല. അങ്ങനെയാണവൻ എന്നെ കാണാനെത്തിയത് .
എനിക്കിന്നും ഓർമയുണ്ട് . അന്നൊരു വെനസ്‌ഡേ ആയിരുന്നു .ഒരു എമെർജൻസി ലാപ്പറോട്ടമി കഴിഞ്ഞു ഞാൻ വീട്ടിലേക്കു പോവാൻ തുടങ്ങിയപ്പോഴാണ് ശ്രീയുടെ കാൾ വന്നത് , റൈയ്ചേട്ടാ മനുവും അമ്മയും അച്ഛനുമൊക്കെ വന്നിട്ടുണ്ട് പെട്ടെന്ന് വരണം . എന്തോ പ്രശ്നമാണെന്ന തോന്നുന്നത് . ഞാൻ ചോദിച്ചിട്ടൊന്നും പറയുന്നില്ല .ഞാനാകെ ടെൻഷനിലായി .
രണ്ടാഴ്ച മുൻപായിരുന്നു മനുവിന്‍റെ അമ്മയുടെ ബ്രെസ്റ്റ് ലംബ് റിമൂവ് ചെയ്തതു . അന്ന് അവൻ വിളിച്ചിരുന്നു . ഇനി അത് വല്ല പ്രശ്നവുമായോ എന്നായിരുന്നു എന്റെ പേടി .
എന്തായാലും ഞാൻ ചെന്നപ്പോൾ എല്ലാവരുമുണ്ടായിരുന്നു എന്നെ കാത്ത് . അന്നാണ് മനു മിത്രയുടെ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നത് .
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാനും പകപ്പിലായി . എന്തെങ്കിലും ജെനിറ്റിക് ഡിസോഡർസ് ആയിരിക്കുമോ എന്നായിരുന്നു ആദ്യത്തെ സംശയം അതുമല്ലെങ്കിൽ അവൾ homosexual ആയിരിക്കുമോ ….എന്റെ സംശയങ്ങൾ പലതായിരുന്നു . അങ്ങനെ ഒരു പ്രശ്നവുമില്ലെന്ന് മനുവിന്‍റെ ‘അമ്മ ഉറപ്പിച്ചു പറഞ്ഞു .
പിന്നെന്തായിരിക്കും കാരണം. അവളാണെങ്കിൽ ഇതേക്കുറിച്ചാരോടും സംസാരിക്കാൻ കൂട്ടാക്കുന്നുമില്ല. . ഒന്നും സംഭവിക്കാത്ത പോലെ യായിരുന്നു പെരുമാറ്റം . അതായിരുന്നു എല്ലാവരെയും അലട്ടിയിരുന്ന ഏറ്റവും വലിയ പ്രോബ്ലം.
മോനിത് ശരിയാക്കി തരണം എവിടെ വേണേലും കൊണ്ട് പോവാം എന്ത് വേണമെങ്കിലും ചെയ്യാം എന്റെ മോളൊന്നു തുറന്നു സംസാരിച്ചാൽ മതി അതായിരുന്നു ആ അമ്മയുടെ ആവശ്യം . ഒരു കണക്കിനാണന്നവരെ ഞാനാശ്വസിപ്പിച്ചത് .
അവരെ വിട്ടെങ്കിലും എന്റേയും ശ്രീയുടേയും ഉറക്കം പോയി . We all knew that something is wrong with her but what . എന്തായാലും that should be find out… but how..എങ്ങിനെ
എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സ് പറയുന്നുണ്ടയിരുന്നു പക്ഷെ അതെന്തായിരിക്കും എന്ന് പിടികിട്ടുന്നുണ്ടായിരുന്നില്ല .
എന്തായാലും പിറ്റെദിവസം ഞാൻ എനിക്കറിയാവുന്ന സൈക്ക്യാട്രിസ്റ്റുകളെ ഒക്കെ വിളിച്ചു ഒപ്പീനിയൻ ചോദിച്ചു . എല്ലാം കേട്ട് കഴിഞ്ഞവരെല്ലാവരും പറഞ്ഞത് അവൾക്ക് .PTSD അഥവാ Post Traumatic Stress Disorder ആയിരിക്കാനാണ് ചാൻസ് എന്നാണ് .
ഇത്തരക്കാർ സാധാരണഗതിയിൽ normal individuals ആണെങ്കിലും അവർക്കു പറ്റിയ trauma യുടെ സമാനമായ സാഹചര്യങ്ങൾ പിന്നീടുണ്ടാവുമ്പോൾ അവർ വല്ലാത്ത ഒരു രീതിയിലായിരിക്കും പെരുമാറുക . അതവരെ വേറെയാളാക്കി മാറ്റും . എന്തായിരിക്കും മിത്രക്ക് സംഭവിച്ചിട്ടുണ്ടാവുക.
അതെങ്ങനെ അവളെക്കൊണ്ട് പറയിപ്പിക്കും .ഒരു എത്തും പിടിയും കിട്ടിയില്ല . അപ്പോഴാണ് ഞങ്ങളൊരു കാര്യം ഓർത്തത് ഞങ്ങൾ ആ ഫ്രൈഡേ ഓ പി കഴിഞ്ഞു ചെറായി ബീച്ചിൽ പോവാനിരിക്കുകയായിരുന്നു .
ചെറായിലെ ക്ലബ് മഹീന്ദ്ര റിസോർട്ടിൽ ഇൽ ഞങ്ങൾ മൂന്ന് ദിവസം ഹോളിഡേ മുൻപേ ബുക്ക് ചെയ്തിരുന്നു . മനുവും ക്ലബ് മഹീന്ദ്രയിൽ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായി.
ഞങ്ങൾ ഒരു പ്ലാൻ തൈയ്യാറാക്കി . . അതനുസരിച്ചു മനു മിത്രയെയും കൂട്ടി അവടെ വരും . അവിടെ വച്ച് എങ്ങിനെയെങ്കിലും ഞാൻ അവളോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കണം . അവൾക്കെന്നെ നന്നായറിയാം . എന്റെ ഫേസ്ബുക് പോസ്റ്റെല്ലാം വായിക്കാറുണ്ടവൾ . കാണുമ്പോഴൊക്കെ അതിനെക്കുറിച്ചു സംസാരിക്കാറുമുണ്ട് .
എന്തായാലും ഞങ്ങളവിടെ വച്ച് കണ്ടുമുട്ടി . An accidental yet planned meeting .
എന്തായാലും അവിടെ ചെന്ന് ആദ്യത്തെ രണ്ടു ദിവസം ഇതിനെക്കുറിച്ച് ഞങ്ങളൊന്നും തന്നെ സംസാരിച്ചില്ല . അവൾ വളരെ ഹാപ്പിയായിട്ടാണ് കണ്ടിരുന്നത് ….അവളെ കണ്ടാൽ ഇത്രയും പ്രശനം ജീവിതത്തിലുണ്ടെന്നർക്കും തോന്നുകയില്ലായിരുന്നു . ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു അവളുടെ പെരുമാറ്റം .
അന്ന് മീനി ചെറുതായിരുന്നു കേശുവും . അവളായിരുന്നു ആ രണ്ടു ദിവസവും അവരെ നോക്കിയിരുന്നത് . മൂന്നാമത്തെ ദിവസമായപ്പോൾ ഞങ്ങളുടെ പ്ലാൻ പ്രകാരം മനു അവളോട് ഞാനറിയുന്ന ഒരു സൈക്കിയാട്രിസ്റ്റിനെ കാണേണ്ടകാര്യം ഡിസ്‌കസ് ചെയ്തു .
അവൾ ഞങ്ങൾ പ്രതീക്ഷിച്ചപോലെ സമ്മതിച്ചില്ല എന്ന് മാത്രമല്ല അതിനെക്കുറിച്ചു സംസാരിക്കാൻ കൂടി കൂട്ടാക്കിയില്ല .
എന്നാൽ എന്താണ് പ്രശ്നമെന്ന് അവരോടാരെങ്കിലോടും തുറന്നു പറയണമെന്ന് അവൻ വാശിപിടിച്ചു . അതും അവൾക്കു സ്വീകാര്യമായിരുന്നില്ല .
എങ്കിൽ പിന്നെ എന്തുകൊണ്ട് എന്നോട് പറഞ്ഞുകൂടാ എന്നായി മനു . എന്തായാലും അവനും ഒരു ഡോക്ടറല്ലേ മനു വിടാൻ പോയില്ല . അവസാനം അവൾ ഞങ്ങൾ പ്രതീക്ഷിച്ച പോലെ എന്നോട് സംസാരിക്കാമെന്നേറ്റു.
അങ്ങനെ ഞായറാഴ്ച വൈകിട്ട് അവളും ഞാനും ആ ബീച്ചിലിരുന്നു . കുറച്ചു മാറി ശ്രീയും കുട്ടികളും മനുവും മരിയയും ( മനുവിന്റെ ഭാര്യ ). അന്നുവരെ ഞാൻ കണ്ട മിത്രയെയല്ല അന്ന് ഞാനവിടെ കണ്ടത് . അവൾ വല്ലാത്ത ടെൻഷനിലായിരുന്നു .
കുറെ നേരം ഒന്നും മിണ്ടാതിരുന്നു . മോൾക്കെന്തും എന്നോട് പറയാം ഞാനും മനുവിനെപ്പോലെതന്നെയല്ലെ ഞാൻ ചോദിച്ചു .
ഒരു ബ്രദറിനോട് പറയാൻ പറ്റിയ കാര്യമല്ല എനിക്ക് പറയാനുള്ളത് അവളുടെയാ വാക്കുകൾ എന്നെ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു ..എങ്കിൽ നിനക്കു ഒരു ഡോക്ടറോട് പറയാം . എന്റെ പകപ്പ് ഒട്ടും തന്നെ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു . അതവൾക്കിത്തിരി ആശ്വാസമുണ്ടാക്കി എന്ന് എനിക്കു തോന്നി ,.. കാരണം അവൾ പതിയെ പതിയെ പറഞ്ഞു തുടങ്ങി .
അന്നത്തേക്ക് പതിനഞ്ചു വർഷങ്ങൾക്കുമുൻപ് ഒരു ഈസ്റ്റർ കാലത്തു എല്ലാവരും പാതിരാകുർബാനക്കു പോയ ഒരു ദിവസം . അവൾക്കന്ന് പത്തു വയസ്സ് പ്രായം കാണും . പനിയായ കാരണം അവളെ വല്യമ്മച്ചിയുടെ കൂടെ നിർത്തിയിട്ടാണ് അവരെല്ലാവരും കുർബാനക്ക് പോയത് . അവർക്കു കാവലായി ശെൽവനുമുണ്ടായിരുന്നു .
ശെൽവൻ അവിടുത്തെ സഹായിയായിരുന്നു . ഏകദേശം ഒരു മുപ്പതിൽ താഴെ പ്രായം വരും അവൻ അവിടെ വന്നിട്ട് നാലഞ്ചു വർഷമായിരുന്നു .
എല്ലാവർക്കും അവനെ വലിയ കാര്യമായിരുന്നു . എല്ലാ ജോലികളും അവൻ ഒരുമടിയും കൂടാതെ ചെയ്യും . കുട്ടികളെയും അവൻ നോക്കും. അതുകൊണ്ടു തന്നെ അവനെ എല്ലാവർക്കും വലിയ കാര്യമായിരുന്നു .
അന്ന് അമ്മച്ചിക്കുറക്കം വന്നപ്പോൾ അവൻ മോളെ നോക്കിക്കൊള്ളാമെന്നു പറഞ്ഞപ്പോൾ അതിൽ വല്യമ്മച്ചിക്കൊരു അസ്വാഭാവികതയും തോന്നിയില്ല .പക്ഷെ അമ്മച്ചി ഉറങ്ങി കഴിഞ്ഞപ്പോൾ അവനാ കുഞ്ഞിനെ വല്ലാതെ ഉപദ്രവിച്ചു . മാത്രമല്ല ഒക്കെ കഴിഞ്ഞപ്പോൾ അവൻ അവളെ പേടിപ്പിച്ചു.
ഇതാരെങ്കിലോടും പറഞ്ഞാൽ അവൻ അവളുടെ അമ്മയെയും അച്ഛനെയും ചേട്ടനെയും കൊന്നുകളയുമെന്നും പിന്നെ ഇത് പുറത്തറിഞ്ഞാൽ എല്ലാവർക്കും അവളെ ദേഷ്യമാവുമെന്നും അവനാ കുഞ്ഞിനെ പറഞ്ഞു വിശ്വസിപ്പിച്ചു .
ആ കുഞ്ഞു മനസ്സിൽ അവന്റെ ആ വാക്കുകൾ ആഴത്തിൽ പതിഞ്ഞു . അതാണിത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ആരെങ്കിലും അവളുടെ അടുത്തേക്ക് ഒരു പരിധിയിൽ കൂടുതലായടുക്കുമ്പോൾ പ്രോബ്ലം ആവുന്നത് . എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു .
എന്താണവളോട് പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു . എനിക്കെന്റെ രമയാണ് അവിടിക്കുന്നതെന്നു തോന്നിപ്പോയി . ഞാനിത്രയും വിഷമിച്ച നിമിഷങ്ങൾ വല്ല കുറവാണു .എല്ലാം ശരിയാവുമെന്നു ഞാനവളോട് പറഞ്ഞെങ്കിലും ഒന്നും ശരിയല്ലെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു
സത്യത്തിൽ ഞാനിതെങ്ങനെ മനുവിനോടും ഫാമിലിയോടും പറയുമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശനം . കണ്ണിലെ കൃഷ്ണമണിപോലെ നിലത്തു വയ്ക്കാതെ അവർ കൊണ്ട് നടന്ന കുട്ടിക്കാണിത്തരത്തിലൊരു അനുഭവം വന്നിരിക്കുന്നത് അവരെങ്ങനെ സഹിക്കും.
എന്തായാലും എങ്ങനൊക്കെയോ അവരെ ഞാൻ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി . സത്യത്തിൽ ഈ സംഭവം നടന്നു പിറ്റേദിവസം തന്നെ സെൽവൻ നാടുവിട്ടു പോയിരുന്നു പോവുമ്പോൾ അവൻ വെല്യമ്മച്ചിയുടെ ഫോൺ , കുറച്ചു പൈസ ഒക്കെ കൊണ്ടുപോയിരുന്നു .
എന്നാൽ അവൻ ഇത്രയും വലിയ ഒരു ചതി ചെയ്തിട്ടാണ് പോയതെന്നാരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. . ആ സമയത്തു മിത്രക്ക് പനികൂടി ചെറിയ ഫിറ്റ്സ് പോലെ വന്നത് പിന്നീടവരോർത്തെടുത്തു . സത്യത്തിൽ സെൽവനെ പിന്നെ കാണാതിരുന്നത് കൊണ്ടും വീട്ടുകാരുടെ സ്നേഹം കൊണ്ടും മിത്ര പതിയെ എല്ലാം മറന്നു എന്നാൽ സെൽവന്‍റെ ആ വാക്കുകൾ അവളുടെ മനസിന്‍റെ ആഴങ്ങളിലെവിടെയോ മറഞ്ഞു കിടന്നിട്ടുണ്ടാവും അതുകൊണ്ടാണ് കല്യാണം കഴിഞ്ഞു മത്തൻ അവളോടടുക്കാൻ നോക്കിയപ്പോൾ അവൾ ഇഷ്ടക്കേട് കാട്ടിയതും വല്ലാത്ത രീതിയിൽ പ്രതികരിച്ചതും .
ആ സമയങ്ങളിൽ . അവൾ എന്താണ് ചെയ്യുന്നതെന്നവളറിഞ്ഞിരുന്നില്ല . ഇതുകണ്ട മാത്തൻ കരുതിയത് അവൾക്കു മാത്തനെ ഇഷ്ട്ടമല്ല എന്നാണ് . അതാണവൻ ഡിവോഴ്സിന് സംമ്മതിച്ചതു . ജിതിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത് .
എന്തായാലും കാര്യങ്ങളറിഞ്ഞപ്പോൾ അവരെല്ലാവരും ആകെ തകർന്നു പോയി . അവർക്കത് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല . അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അവരെല്ലാരും അവളുടെ കൂടെയുണ്ടെന്നും അവളോട് പറഞ്ഞുകൊണ്ടേ ഇരുന്നു .
ജിതിനെ ഞങ്ങൾ കാര്യം പറയഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അയാൾ ഡിവോഴ്സിൽ തന്നെ ഉറച്ചു നിന്നു അയാൾക്ക് ലൈഫിൽ ഇത്രയും കോംപ്ലിക്കേഷൻ ഉള്ള ഒരു കുട്ടിയെ വേണ്ടെന്നു അയാൾ പറഞ്ഞപ്പോൾ എന്നാൽ ഇനി അവളെ അങ്ങോട്ട് വിടുന്നില്ലെന്നു മനുവിന്റെ വീട്ടുകാരും തീരുമാനിച്ചു . അവർക്കപ്പോൾ മിത്രയുടെ സന്തോഷം മാത്രമായിരുന്നു മുന്നിൽ .
വൈകാതെ ഞങ്ങളവളെ ഒരു നല്ല സൈക്കാട്രിസ്ടിനെ കാണിച്ചു . അതിനിടയിൽ ആരും പറയാതെ ആരോടും പറയാതെ അവൾക്ക് ഒരു പ്രൊപ്പോസൽ വന്നു അത് മാത്തന്റെതായിരുന്നു , കാര്യങ്ങളെല്ലാമറിഞ്ഞ അവൻ സണ്ണിയങ്കിളിനോടും നാൻസിയാന്‍റിയോടും അവളുടെ കാര്യം പറഞ്ഞപ്പോൾ സമ്മതം മൂളാൻ അവർക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല അവനു ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ. അന്നവൾ ഇൻഡിഫെറെൻറ് ആയി പെരുമാറിയപ്പോൾ കുറച്ചുകൂടെ ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് .
എന്തായാലും മിത്രയുടെ മനസ്, അത് നോർമലാവാൻ ഒന്നൊന്നര വർഷമെടുത്തു അതിലവൾക്കു കൂട്ടായി മാത്തനും അവന്‍റെയും മിത്രയുടെയും ഫാമിലിയുമുണ്ടായിരുന്നു പിന്നെ ഞങ്ങളും . ജിതിനുമായുള്ള അവളുടെ. ഡിവോഴ്സ് കഴിഞ്ഞു അവളും മാത്തനുമായുള്ള കല്യാണത്തിന് ഞാനും ശ്രീയും പോയിരുന്നു . ഇന്നവൾ ഒരമ്മയാണ് എങ്കിലും ആ കുട്ടിത്തം പോയിട്ടില്ല ഇപ്പോഴും.
കാനഡയിലാണവൾ ഇപ്പൊ നാട്ടിൽ വന്നാൽ വരും .. അങ്ങനെ ഒരിക്കൽ വന്നപ്പൊഴനവല് അവളുടെ കഥ എഴുതണമെന്നു പറഞ്ഞത് . അതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ .ചേട്ടൻ പേടിക്കണ്ട എന്റെ പേര് വച്ചാൽ പോലും ഞങ്ങൾക്കൊരു പ്രശ്നവുമില്ല കാരണം എന്‍റെ ഹസ്ബൻഡ് മാത്തനാണ്… അവൾ അത് പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായിരുന്ന ആ അഭിമാനം ആ വിശ്വാസം അത് കണ്ട് നിന്ന എന്‍റെ മനസ് നിറച്ചു.
അത് കേട്ട് ഒരു ചെറു ചിരിയോടെ മാത്തൻ അവളുടെ അടുത്തിരിക്കുന്നുണ്ടായിരുന്നു. അവന്‍റെയാ ചിരി .. ആ ചിരിയിലെ നന്മയുടേയാ വെള്ളിവെളിച്ചം എല്ലാവരിലേക്കും പടർന്നെങ്കിലെന്നു ഞാനാശിച്ചു …..
മിത്രക്ക് ഇത്തരമൊരനുഭവം ഉണ്ടായതറിഞ്ഞപ്പോൾ അവളെ ചേർത്തുപിടിക്കാൻ കൊണ്ടുനടക്കാൻ അവളുടെ വീട്ടുകാരുണ്ടായിരുന്നു മാത്തനുണ്ടായിരുന്നു എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടും തുറന്നു പറയാതെ മനസിൽ കൊണ്ടു നടന്നു ജീവിതം എങ്ങിനെയൊക്കെയോ ജീവിച്ചു തീർക്കുന്ന എത്രയോ കുട്ടികളുണ്ടാവും സ്ത്രീകളുണ്ടാവും . അതിലൊരാൾക്കെങ്ങിലും ഇതു കൊണ്ടുപകാരപ്പെട്ടാൽ- ജീവിതത്തെ ധൈര്യത്തോടെ നേരിടാനായാൽ എനിക്ക് സന്തോഷമായി കൂടെ മിത്രക്കും .
റെയ്ചേട്ടാ ഇതെന്താ ഉറക്കമൊന്നുമില്ലേ . ഇന്ന് ശിവരാത്രിയൊന്നുമല്ലല്ലോ . ശ്രീയാണ് ..ഒരുറക്കം കഴിഞ്ഞുള്ള വരവാ . സമയം പാതിരാ കഴിഞ്ഞെന്നു തോന്നുന്നു . ഒരു കാപ്പികിട്ടാൻ വകുപ്പുണ്ടോ ,,ഞന് ചോദിച്ചു പിന്നെന്താ ..എന്നാ പിന്നേ ഒരു ബ്രഡ് ടോസ്റ്റൂടെ ആയാലോ … എനിക്കും വിശക്കാണുണ്ട് അതും പറഞ്ഞവൾ കിച്ചണിലേക്കു പോയി ..
ഞാനെന്തായാലും കാപ്പിയും ടോസ്റ്റും കഴിക്കാൻ പോവാണ് . പക്ഷെ അതിനു മുൻപൊരു കാര്യം. ഇനി ഇത് കേട്ട് നിങ്ങളാരെങ്കിലും പാതിരാത്രി ഭാര്യയോട് കോഫിയുണ്ടാക്കാൻ പറഞ്ഞിട്ടുണ്ടാകുന്ന അത്യാപത്തുകൊൾക്കൊന്നും തന്നെ ഞാനുത്തരവാദിയായിരിക്കില്ല എന്‍റെ ഭാര്യയും. …
Life is beautiful
It’s about giving
It’s about family ❤️. വാൾട്ട് ഡിസ്‌നി പറഞ്ഞതെത്ര ശരിയാലെ ❤️
______________________________________________________
Dr Reji Divakar ❤️❤️