കോഴിക്കോട്: മരണപ്പെട്ട പിതാവിന്റെ അവസാനഒാർമകൾ കോഴിക്കോട് നഗരത്തിലെ ഏതോ ഒരു ഓട്ടോയിൽ വച്ച് മറന്നപ്പോൾ, പത്തുവയസുകാരനായ ഹൈസം സെനിതിന്റെ സങ്കടങ്ങൾക്ക് അറുതിയുണ്ടായിരുന്നില്ല.
തന്റെ ജൻമദിനത്തിൽ പിതാവ് ഡോ. ഷാനു ഷൈജൽ സമ്മാനിച്ച വിലപ്പെട്ട സമ്മാനപൊതിയായിരുന്നു യാത്രക്കിടെ മറന്നുവച്ച് പോയത്.
വൈകാതെ പിതാവ് മരണമടയുകയും ചെയ്തു. ഏറെ വൈകാരി ക ബന്ധമുണ്ടായിരുന്ന ആ സമ്മാനപൊതിയാണ് ഹൈസമിന് ഇപ്പോൾ തിരിച്ചുകിട്ടിയിരിക്കുന്നത്.
കോഴിക്കോട്ടെ കെഎല്‍ 11 എ വൈ 9257 എന്ന ഓട്ടോയുടെ ഡ്രൈവര്‍ ആഷിഖ് തന്റെ ഓട്ടോയില്‍നിന്നും കിട്ടിയ ബാഗ് ഇന്നലെ വൈകിട്ടോടെ ഹൈസം സെനിതിന് തിരിച്ചേൽപ്പിച്ചു.
സമ്മാനപൊതി ഓട്ടോയിൽ വച്ച് നഷ്ടപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാല് ദിവസം മുന്‍പാണ് ഓട്ടോ യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടത്.
ബാഗ് നഷ്ടപ്പെട്ട വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് നടി മാല പാര്‍വതി അടക്കം നിരവധി പേര് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.