ന്യൂഡൽഹി: കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.
ഒരു ദിവസം ഒന്നിലധികം തവണ കൈ വൃത്തിയാക്കണം. കൈ പലതവണ വൃത്തിയാക്കുന്നതിലൂടെ രോഗം പടരുന്നത് തടയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസ്കിന്റെയും ഹാൻഡ് സാനിറ്റൈസറുകളുടെയും ലഭ്യതകുറവ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറുകൾ, മാസ്ക് തുടങ്ങിയവ ശേഖരിക്കുയും വലിയ വിലയ്ക്കു വിൽക്കുന്നവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രോഗപ്രതിരോധശേഷി കുറവുള്ളവർ, ചുമ, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ മുഖംമൂടി ഉപയോഗിച്ച് വായ മൂടുകയും മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.