കോട്ടയം: നഗരസഭ പരിധിയിലുള്ള വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ചായക്കടകൾ, തട്ടുകടകൾ ഉൾപ്പെടെ ആഹാരപദാർഥങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിൽ ആഹാരം കഴിക്കുന്നതിനു മുന്പു കൈകഴുകുന്നതിനാവശ്യമായ ഹാൻഡ് വാഷും സോപ്പും മതിയായ ജലലഭ്യതയും നിർബന്ധമായും ഉറപ്പു വരുത്തണമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.
മാലിന്യനിർമാർജനത്തിനും മലിനജല സംസ്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അടിയന്തര ശ്രദ്ധചെലുത്തണം.
ഇന്ത്യയ്ക്കു വെളിയിൽനിന്നും എയർപോർട്ടുവഴി നാട്ടിലെത്തിച്ചേരുന്നവർ എത്തിയ തീയതിയും അവരുടെ പേരും മേൽവിലാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയിലെ കണ്ട്രോൾ റൂമിലെ 0481 2566665, 2566667 എന്നീ നന്പറുകളിൽ അടിയന്തിരമായി അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
അതേസമയം ഹോട്ടലുകളിലും മറ്റും സോപ്പ് മാത്രം വച്ചിരിക്കുന്നത് പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലർ കൈകളിൽ തേച്ച സോപ്പിനു പകരം ഹാൻഡ് വാഷ് വയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.