സ്വന്തം കൈകളുപയോഗിച്ച് തുഴയുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ ഹാന്റ് ഉപയോഗിച്ച് തുഴയുന്ന മീനുകളാണ് ഹാന്റ് ഫിഷ്.
ടാസ്മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് അസാധാരണമായ ഈ മത്സ്യത്തിന്റെ പതിനാല് ഇനങ്ങളില്‍ ഏഴെണ്ണവും കാണപ്പെടുന്നത്.
വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് പറയുന്നതു പ്രകാരം ഇരുപത് വര്‍ഷം മുന്‍പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്.
എന്നാല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാന്ഡ്സിലെ ബീച്ചില്‍ കെരി യാരെ എന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ കഴിഞ്ഞ ദിവസം ഈ മത്സ്യത്തെ കണ്ടെത്തിയത്.
വെള്ളത്തിന് അടിയില്‍ ഇവയുടെ കൂട്ടങ്ങള്‍ ഇനിയും ഉണ്ടാവാം എന്നാണ് നിഗമനം.