വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : ലോകമെമ്പാടുമുള്ളവർ ഇന്ന് ആഗോള കൈ കഴുകൽ ദിനം ആചരിക്കുകയാണ്. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ ഉൾപ്പടെ ഉള്ളവരിൽ അവബോധം സൃഷ്ടിക്കാനാണ് ഒക്ടോബർ 15 ആഗോള കൈ കഴുകൽ ദിനമായി ആചരിക്കുന്നത്.
കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും കൈ കഴുകുന്നതിലാണ്. 2008 ൽ സച്ചിൻ ടെണ്ടുൽക്കർ ആണ് ഇന്ത്യയിൽ പ്രചരണത്തിന് നേതൃത്യം നൽകിയത്.
തുടർന്ന് ഈ ദിനം ജനം ഏറ്റെടുത്ത് ഇപ്പോഴും എന്ന് അല്ല സാഹചര്യം അനുസരിച്ച് എപ്പോഴും കൈകൾ കഴുകണമെന്ന് ചിന്തിച്ച് തുടങ്ങി.
കോവിഡ് 19 വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ കുട്ടികളെ ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ ഉൾപ്പെടുത്തിയുള്ള പരിശീലനത്തിന് ഇന്ന് മുതൽ തുടക്കം കുറിക്കുകയാണ്.
വിദ്യാർഥികളിൽ കൈ കഴുകലിന്റെെ പ്രാധാന്യത്തെക്കുറിച്ചുള്ള നിരവധി ബോധവൽക്കരണവും തുടർ നടപടികളായി അധികൃതരിൽ നിന്നും ഉണ്ടാകും.
ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. എപ്പോൾ ശുചി മുറിയിൽ കയറിയാലും സോപ്പുപയോഗിച്ചു കൈകൾ കഴുകണം.
പുറത്തുപോയി വരുമ്പോൾ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളും കൈകാര്യം ചെയ്യുമ്പോൾ തുടങ്ങി പല സന്ദർഭങ്ങളിലും കൈകൾ സോപ്പിട്ടു കഴുകണം.
ഭക്ഷണം കഴിക്കുന്നതിനു മുൻപും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുൻപും കുട്ടികൾക്കു ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ കഴുകണം എന്നതാണ്.
എന്നാൽ എത്ര പേർ ഇത് പാലിക്കുന്നുണ്ട്. കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്റ് എങ്കിലും പതപ്പിക്കണമെന്നാണ് .
അതിനു ശേഷം കൈയിലുള്ള സോപ്പ് പോകുന്നതുവരെ വെള്ളത്തിൽ കൈ കഴുകുക. മുതിര്‍ന്നവര്‍ ചെയ്യുന്നത് അതേപടി അനുകരിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ കൈ കഴുകൽ ഒരു ശീലമായി മാറണം.
ആരോഗ്യമുള്ള ജനതയ്ക്കായി പൊതുജനം കൈകഴുകൽ ശീലം പ്രചരിപ്പിച്ച് മുന്നേറുക എന്നതാണ് ഓരോ ആഗോള കൈ കഴുകൽ ദിനവും ഓർമ്മപ്പെടുത്തുന്നത്.