മുക്കൂട്ടുതറ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഒളിവിൽ പോയ ആളെ വനത്തിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണപിലാവ് പുളിച്ചുമാക്കൽ ബാബു (52) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ പാണപിലാവ് വനത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രയിൽ പങ്കെടുക്കാനായി വീട്ടമ്മയുടെ കുട വാങ്ങിയത് തിരികെ കൊടുക്കാനായി ചെന്നപ്പോൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ ഒളിവിൽ പോയതിന് എരുമേലി പോലീസ് കേസെടുത്തിരുന്നു.
സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ വനത്തിനുളളിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.