അരൂർ: കുട്ടികളെ ഭയപ്പെടുത്തുന്നതിനായി കിടപ്പുമുറിയിൽ കയറി കെട്ടിത്തൂങ്ങിയ ഗൃഹനാഥൻ മരിച്ചു. അരൂർ ചേംഞ്ചേരിൽ (പ്രിയ ഭവനം) ദേവദാസൻ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൂങ്ങുന്ന സമയത്ത് അബദ്ധത്തിൽ കാൽ തെറ്റിയതാണ് അപായപ്പെടാൻ കാരണമെന്നു പറയുന്നു.
അനക്കം കേട്ട് വീട്ടുകാർ മുറിയിൽ കയറിയപ്പേഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു.
പോലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വക്കീൽ ഗുമസ്തനായി ജോലി ചെയ്തു വരികയായിരുന്നു ദേവദാസൻ പിള്ള. ഭാര്യ: ഗീത. മക്കൾ: പ്രിയ, പാർവതി.