പിരിയുമ്പോള്‍ അറിയിക്കാം അപ്പോള്‍ കട്ടിലു പിടിക്കാന്‍ വന്നാല്‍ മതി ! ശരണ്യ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത് മരണം മുന്‍കൂട്ടി കണ്ടിട്ടോ; ദുരൂഹത വര്‍ധിക്കുന്നു

 

പയ്യന്നൂര്‍: സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ പയ്യന്നൂര്‍ സ്വദേശി ശരണ്യ നാരായണന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിക്കുന്നതിന്റെ ഏതാനും നാള്‍ മുമ്പ് ശരണ്യ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് മുമ്പില്‍ കണ്ടുള്ളതായിരുന്നോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോസഹിതമാണ് പോസ്റ്റ് ഇട്ടത്. ഡിസംബര്‍ 10ന് ഇട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് വന്ന ചില പേഴ്‌സണല്‍ മെസേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു. എന്റെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട് സിനിമാസ്…ഇന്നീനിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്…ഒരുമിച്ച് ജീവിക്കുന്നുമുണ്ട്.പിരിയുമ്പോള്‍ അറിയിക്കാം…” അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി”.എന്നായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ്.

ഇങ്ങനെയൊരു പോസ്റ്റ് ഇടാനുണ്ടായ കാരണം എന്താണെന്ന് പല സുഹൃത്തുക്കളും ചോദിച്ചപ്പോള്‍ അതിന് ഒരു കാരണമുണ്ടെന്നും അത് പിന്നീട് മനസിലാകുമെന്നുമാണ് ശരണ്യ പറഞ്ഞത്. എന്താണ് ഇതെന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ മറുപടി ഇവിടെ കുറിക്കാനാകില്ലെന്നും എല്ലാം ഫോണില്‍ പറയാം ചേച്ചീ… എന്നായിരുന്നു ശരണ്യയുടെ മറുപടി. ഈ ഫേസ്ബുക്ക് പോസ്റ്റാണ് ശരണ്യയുടെ മരണത്തിനു പിന്നിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മൈലാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ശരണ്യ തൂങ്ങിമരിച്ചത്. താന്‍ ആശുപത്രിയേക്ക് കൊണ്ടുംപോകും വഴി ശരണ്യമരണപ്പെടുകയായിരുന്നെന്നാണ് ഭര്‍ത്താവ് രഞ്ജിത് മൗക്കോട് പറയുന്നത്. ഗായികയും അഭിനേത്രിയുമായ ശരണ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ മോശം ഇടപെടലായിരിക്കും ശരണ്യയെ ഈ തീരുമാനത്തിലെത്തിച്ചത് എന്നാണു സൂചന. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി,മഴവില്‍ മനോരമയിലെ സിബിഐ ഡയറിക്കുറിപ്പ് എന്നീ സീരിയലുകളുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട്. സംഭവത്തില്‍ വിളപ്പില്‍ ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Related posts