പയ്യന്നൂർ: മകന് മൊബൈൽ ഫോണിൽ ഗുഡ് ബൈ സന്ദേശമയച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. അന്നൂർ പുതിയകാവിലെ മയിലിട്ട രാമചന്ദ്രനെയാണ് (65) വീടിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.ബംഗളൂരുവിലുള്ള മകന്റെ ഫോണിൽ രാമചന്ദ്രൻ ഗുഡ്ബൈ എന്ന് സന്ദേശമയച്ചിരുന്നു. ഇതു കണ്ട മകൻ മറ്റു കുടുംബാംഗങ്ങളെ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പയ്യന്നൂർ ശാന്തി തിയറ്ററിലെ ജീവനക്കാരനായിരുന്നു. പയ്യന്നൂർ പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ഭാര്യ: ഹേമ (മജിസ്ട്രേറ്റ് കോടതി റിട്ട. ടൈപ്പിസ്റ്റ്). മക്കൾ: ഉല്ലാസ് ചന്ദ്രൻ (സിംഗപ്പൂർ), വിഭാസ് ചന്ദ്രൻ (ബംഗളൂരു). മരുമകൾ: ധന്യ, അനിത.