തിരുവനന്തപുരം: നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേകോട്ടയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി തൂത്തുക്കുടി സ്വദേശിനിയായ രജ്ന രൂപ (27) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പത്മവിലാസം റോഡിലെ താമസ സ്ഥലത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയതിലുള്ള മനോവിഷമമാണ് ആത്മഹ്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു.