ആലത്തൂർ: വീട് നിർമ്മിക്കുന്നതിന് കെ.എൽ.യു ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുക്കോട് മണപ്പാടം കണ്ണൻകുളപ്പാടം വീട്ടിൽ രാമചന്ദ്രന്റെ മകൻ രാജേഷാ (31) ണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഗ്രാമപഞ്ചാ യത്ത് ഓഫീസിന് മുന്നിലാണ് സംഭവം.
രാജേഷ് തന്റെ ഏഴ് സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനു കെ.എൽ.യു ലഭിക്കുന്നതിനുവേണ്ടി മൂന്നു വർഷമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടുന്ന സമിതി മുന്പാകെ അപേക്ഷ നല്കിയിരുന്നു.
എന്നാൽ തന്റെ അപേക്ഷ മാത്രം പരിഗണിക്കാതെ ഒഴിവാക്കുകയാണെന്നതാണ് രാജേഷിന്റെ പരാതി. ഭാര്യയും മൂന്നും നാലും വയസു ള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഓല ക്കുടിലിലാണ് ഇവരുടെ താമസം. ഞായറാ ഴ്ച അവധി ദിനമായിരുന്നിട്ടും ഗ്രാമപഞ്ചാ യത്ത് ഓഫീസിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയത് അധികൃതരുടെ ശ്രദ്ധ യിൽപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു വെന്ന് രാജേഷ് പറയുന്നു.
നാട്ടുകാരുടെ സഹായത്തോടെ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് മദ്യലഹ രിയിലാണ് ആത്മഹത്യാശ്രമം നടത്തിയതെ ന്നും പറയപ്പെടുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും എഴുന്നേറ്റ് പോടാ എന്നാക്രോശിച്ച് പ്രസിഡന്റിന്റെ ബന്ധു മർദ്ദിച്ചതായും രാജേഷ് ആരോപിക്കുന്നു.