ആറ്റിങ്ങൽ: വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുന്ന ഹണി ട്രാപ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ് (20), വക്കം ചക്കൻവിള വീട്ടിൽ നസീം (22). വക്കംഎസ് എസ് മൻസിലിൽ ഷിബിൻ (21) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതിയായ യുവതി ആലംകോട് സ്വദേശിയായ മധ്യവയസ്കനെ കാർ വിൽപ്പനയ്ക്കുണ്ടെന്ന് പറഞ്ഞു മണനാക്കിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ഉപയോഗിച്ച് മധ്യവയസ്കന്റെ നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
മധ്യവയസ്കന്റെ കൈവശമുണ്ടായിരുന്ന 17,000 രൂപയും മൂന്ന് പവൻ മാലയും കൈവശപ്പെടുത്തിയശേഷം രണ്ടു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം എത്തിക്കാമെന്ന് വാക്കു നൽകി രക്ഷപ്പെട്ട് പുറത്തിറങ്ങിയമധ്യവയസ്കൻ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ വീട്ടിൽ നിന്നും യുവാക്കളെ വക്കത്ത് നിന്നും പിടികൂടുകയായിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞ യുവതി മണനാക്കിൽ വീട് വാടകയ്ക്കെടു ത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയാണ്.കടയ്ക്കാവൂർ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിനോദ് വിക്രമാദിത്യൻ, എസ് ഐ അജയകുമാർ, എ സി പി ഒമാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.