തൊടുപുഴ: ഹനാന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ ഒന്നുമറിയില്ലെന്ന് അല്‍ അസ്ഹര്‍ കോളജ് അധികൃതര്‍ .
പതിവായി കോളജില്‍ എത്തുന്ന ഹനാന് കോളജ് ഫീസടക്കുന്നതിലൊന്നും മുടക്കം വരുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായോ മല്‍സ്യ വില്‍പ്പനയിലൂടെയാണ് ജീവിതം നയിക്കുന്നതെന്നോ കോളജില്‍ അറിവുണ്ടായിരുന്നില്ലെന്നും കോളജ് അധികൃതര്‍ പറഞ്ഞു.
ഹനാനെകുറിച്ച് ഒരു മാധ്യമത്തില്‍ വാർത്ത വന്നതിനു ശേഷമാണ് സോഷ്യൽമീഡിയയിലും മറ്റും പെണ്‍കുട്ടിയുടെ ജീവിത പശ്ചാത്തലക്കുറിച്ച് ചര്‍ച്ചയായത്.