കുഞ്ഞുങ്ങൾ അമ്മമാർക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും അത് അങ്ങനെതന്നെയാണ്.
തന്റെ ജീവൻ കൊടുത്തും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന നിരവധി മൃഗങ്ങളുടെ വീഡിയോ വൈറലായിട്ടുമുണ്ട്.
തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി വിഷപാന്പുമായി പോരാടുന്ന കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയ പാന്പിനെ തലങ്ങും വിലങ്ങും കൊത്തിയാണ് കോഴി ഓടിക്കാൻ ശ്രമിക്കുന്നത്.
കോഴിയുടെ ആക്രമണത്തെത്തുടർന്ന് പാന്പ് പിന്തിരിയുന്നുണ്ട്. എന്നാൽ പാന്പ് തിരികെ വന്നോ കാര്യം വീഡിയോയിൽ കാണിക്കുന്നില്ല.
38 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.