കണ്ണൂരിലേക്ക് പുകയില ഉത്പന്നങ്ങള്‍ എത്തുന്നത് ഉത്തരേന്ത്യയില്‍ നിന്ന്

ALP-HANSകണ്ണൂര്‍: കണ്ണൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്. ബിഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ ട്രെയിനുകള്‍ വഴി എത്തുന്നത്.  ഇന്നലെ നിരോധിത പുകയില  ഉത്പന്നങ്ങളുമായി വളപട്ടണം പോലീസിന്റെ പിടിയിലായ  ഉത്തര്‍പ്രദേശ് സ്വദേശികളായ രാജ്കുമാര്‍ (32), അഖിലേഷ് (22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ എത്തുന്ന രീതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. 50,000 ത്തിലേറെ പായ്ക്കറ്റുകളാണ് പിടികൂടിയത്.

പുതിയതെരുവിലും കണ്ണൂരിലും ഗോഡൗണുകളില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്കും പ്രത്യേക ഏജന്റുമാര്‍ക്കും എത്തിച്ചുകൊടുക്കുന്ന അന്തര്‍സംസ്ഥാന കണ്ണികളെയാണ് വളപട്ടണം പോലീസ് അറസ്റ്റ്‌ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ബിഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കേരളത്തിലേക്കും കണ്ണൂര്‍ ജില്ലയിലേക്കും എത്തിക്കുന്നതെന്നു പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. മംഗളൂരുവില്‍നിന്നും പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ പുകയില ഉത്പന്നങ്ങളുമായി കണ്ണൂരിലേക്ക് വരുന്നത്.    ആളില്ലാത്ത സ്റ്റേഷനുകളിലാണ് ഏജന്റുമാരോട് നില്‍ക്കാന്‍ പറയുന്നത്. രാത്രികാല ട്രെയിനുകളിലാണ് ഇവരുടെ യാത്ര. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍, ജോലി ചെയ്യുന്നയിടം എന്നിവിടങ്ങളാണ് പ്രധാന കച്ചവടകേന്ദ്രം.

Related posts