കോഴിക്കോട്: കോഴിക്കോട്ട് എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ആര്‍സി റോഡ് സ്വദേശി വിനില്‍ രാജ്(33)അറസ്റ്റിലായത്.
ഇയാളില്‍ നിന്നും 7,500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഈ ഉത്പന്നങ്ങള്‍.
വിനില്‍ രാജിനൊപ്പമുണ്ടായിരുന്നയാള് ഓടി രക്ഷപെട്ട. താമരശേരി സ്വദേശി ഷാമിലാണ് രക്ഷപെട്ടത്. ഇവര്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.