വിതുര :വിതുര തൊളിക്കോട് പ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും പാൻമസാലയും മറ്റ് ലഹരിവസ്തുക്കളും വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. വിതുര മുളക്കോട്ടുകര ആസിയ മൻസിൽ ദിലീപ് ( 43)ആണ് പോലീസ് പിടിയിലായത്.
ഒന്നാം പ്രതിയായ വിതുര മുളക്കോട്ടുകര താഹിറ മൻസിലിൽ ഷഫീഖ് ( 36 ) പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.വിതുര ചന്തമുക്ക് ജംഗ്ഷനിൽ പ്രതികൾ നടത്തിവന്നിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവും ലഹരിവസ്തുക്കളും വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് വിൽപ്പനയെ പറ്റി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയിൽ നടത്തിയ റെയ്ഡിലാണ് 100 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തത് .തുടർന്ന് പ്രതികളുടെ മുളക്കോട്ടുകരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും 200 ഗ്രാം കഞ്ചാവും 250 പാക്കറ്റ് പാൻമസാലയും പിടിച്ചെടുത്തത്.
ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ കഞ്ചാവും പാൻമസാലയും പിടിച്ചെടുത്തു. വിതുര സി ഐ ശ്രീജിത്, എസ്ഐ സുധീഷ്, ബാബുരാജ്, എഎസ്ഐ സജികുമാർ, പത്മരാജൻ,സിപിഒമാരായ ജസീൽ, സുജിത്ത്, അനിൽകുമാർ,ഡബ്ല്യുസിപി ഓ. സിന്ധു തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.