പാലക്കാട്; തണ്ണിശ്ശേരി ഷാൻ മൻസിൽ ഷമീർ, കമാൽ, രമേഷ് എന്നിവരെ ആണ് ഹാൻസ് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പാലക്കാട് നാർകോട്ടിക് സ്ക്വാഡും സൗത്ത് പോലീസും ചേർന്ന് പിടികൂടിയത്.
പൊള്ളാച്ചിയിൽ നിന്നും പെട്ടി ഓട്ടോറിക്ഷയിൽ മൊത്തമായി വീട്ടിലെത്തിച്ച് പിന്നീട് ചില്ലറ ആയി കാറിലും ആവശ്യക്കാർക്ക് എത്തിക്കും. പാക്കറ്റ് ഒന്നിന് 10 രൂപ നിരക്കിൽ ആണ് ഇവർ വാങ്ങുന്നത്. ശേഷം 20 രൂപക്ക് ചെറുകിട കച്ചവടക്കാർക്ക് നൽകും, തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ പല ഷോപ്പുകളിലും കച്ചവടത്തിന് എത്തിക്കുന്നത് ഇവർ ആണ്.
സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഹാൻസ് എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മൊത്തവിതരണക്കാരെ പിടിക്കാൻ സാധിച്ചത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് (ജില്ലാ ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) ആണ് ജില്ലയിൽ ലഹരി വസ്തുക്കൾ പിടികൂടുന്നത് .
സൗത്ത് എസ്ഐ രഞ്ജിത്ത് ആർ, ശിവകുമാർ , സുജീഷ്, നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ആർ കിഷോർ, എസ്. ഷനോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.