തൃശൂർ: കാറിൽ കടത്തിയ ഹാൻസ് അടക്കമുള്ള 600 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് ഇന്റലിജന്റ്സ് പിടികൂടി. ദേശീയപാതയിൽ മണ്ണുത്തിയിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചത്. 12 ചാക്കുകളിലായാണ് കാറിൽ കടത്തിയിരുന്നത്.
പെരന്പാവൂർ സ്വദേശികളായ സക്കീർ(40), ആഷിക്(23) എന്നിവരെ അറസ്റ്റു ചെയ്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ ഒരു ലക്ഷം രൂപവിലവരും. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെസ്ടർ ജിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു രാവിലെ പത്തിന് വാഹന പരിശോധനയ്ക്കിടെ പുകയിലയുമായി വന്ന സ്വിഫ്റ്റ് കാർ പിടികൂടിയത്.