കൊച്ചി: ട്രെയിന്‍ മാര്‍ഗം എത്തിച്ച മൂന്നരലക്ഷത്തിലധികം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്നുരാവിലെ ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
ബംഗളൂരുവില്‍നിന്നും നിഷാദ് എന്ന വ്യാജപ്പേരില്‍ എറണാകുളത്തേക്ക് പാഴസലായി അയച്ച രണ്ടു ബണ്ടിലുകളിലായി എട്ടുചാക്ക് പുകയില ഉത്പന്നങ്ങളുണ്ടായിരുന്നത്.
എറണാകുളത്ത് കൈപ്പറ്റേണ്ടിയിരുന്ന പേരും നിഷാദ് എന്നുതന്നെയാണ് നല്‍കിയിരുന്നത്. ബന്ധപ്പെടാന്‍ നല്കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പാഴ്സല്‍ കവറിന്റെ ഒരുഭാഗം പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് തോന്നിയ സംശയത്തിലാണ് തുറന്നുപരിശോധിച്ചത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ മൂന്നരലക്ഷത്തോളം രൂപ ഇതിനു വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.