ബിജെപി നേതാവും കോന്നിയിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ നിരോധിത പുകയില ഉത്പന്നം ഉപയോഗിച്ചുവെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നു. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പുറത്തുവന്ന വീഡിയോ ബിജെപിക്കും സുരേന്ദ്രനും വലിയ തലവേദനയായിരിക്കുകയാണ്. വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ ഏത് സമയത്തെയാണെന്നോ വ്യക്തമല്ല.
മൂന്നു പേർക്കൊപ്പം നിലത്തിരിക്കുന്ന സുരേന്ദ്രന് മറ്റൊരാൾ നിരോധിത പുകയില കൈമാറുന്നതും എഴുന്നേറ്റ് നിന്ന് സുരേന്ദ്രൻ ഇത് വായിലേക്ക് തിരുകുന്നതുമാണ് വീഡിയോയിൽ. നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങളോട് സുരേന്ദ്രൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വീഡിയോ പുറത്തുവന്നതോടെ സുരേന്ദ്രനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. സുരേന്ദ്രന്റെ ശബരിമല സമരവും സ്ഥാനാർഥിത്വവും ഒക്കെ പരിഹസിച്ചാണ് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.