പത്തനാപുരം : നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റു വന്നയാൾ പോലീസ് കസ്റ്റഡിയിൽ. ജംഗ്ഷനിൽ സ്റ്റേഷനറി വ്യാപാരം നടത്തിവന്ന ഷറഫുദ്ദീനെ (62) യാണ് പൊലീസ് പിടികൂടിയത്.സ്കൂള്‍ വിദ്യാർത്ഥികൾക്കടക്കം പുകയില ഉൽപന്നങ്ങൾ നല്‍കുന്നതായി കൊല്ലം എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തി പതിനഞ്ചോളം കവർ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.
കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് മഞ്ചളളൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50000 രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. പുകയില ഉൽപന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ ഷറഫുദ്ദീൻ മുൻപും ജയിൽ ശിക്ഷ അനുഭവച്ചിട്ടുള്ളതാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും എസ്.ഐ പുഷ്പകുമാർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.