മ്യൂണിക്: ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ബയേൺ മ്യൂണിക്കിന്റെ മുൻ പരിശീലകൻ ഹന്‍സി ഫ്ളിക്കിനെ നിയമിച്ചു.
അടുത്ത മാസം നടക്കുന്ന യുവേഫ യൂറോ കപ്പിനുശേഷം സ്ഥാനമൊഴിയുന്ന ജോവാക്വിം ലോയുടെ പിന്‍ഗാമിയായാണ് അമ്പത്താറുകാരനായ ഫ്ളിക് എത്തുക. 2024വരെയാണ് കരാർ.
2019-2020 സീസണിന്റെ പകുതിയോടെ ബയേണിലെത്തിയ ഫ്ളിക്, രണ്ട് തവണ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി.
യുവേഫയുടെ മികച്ച പരിശീലൻ, ലോകത്തിലെ മികച്ച ക്ലബ് പരിശീലകന് തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കി.
2020ല്‍ ആറ് ട്രോഫികളാണ് ഫ്ളിക്കിനു കീഴില്‍ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. 2009ല്‍ പെപ് ഗ്വാര്ഡിയോളയ്ക്കുശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പരിശീലകനാണ്.
2006 മുതല്‍ 2014വരെ ജോവാക്വിം ലോയുടെ കീഴില്‍ ജര്‍മന്‍ ദേശീയ ടീമിന്റെ സഹ പരിശീലകനായിരുന്നു ഫ്ളിക്.
ഫുട്ബോള്‍ കളത്തില്‍ മധ്യനിരക്കാരനായ ഫ്ളിക് അണ്ടര്‍ 18 ടീമില്‍ കളിച്ചെങ്കിലും ജര്‍മനിയുടെ സീനിയര്‍ തലത്തില്‍ കളിച്ചിട്ടില്ല.