മോഹന്‍ലാലിനൊപ്പം മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി ഹന്‍സിക മോട്‌വാണി വാങ്ങുന്നത് തീരെ കുറഞ്ഞ പ്രതിഫലമെന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം വിശാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലാണ് തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ തന്‍റെ പുതിയ സിനിമയെക്കുറിച്ചു പുറത്ത് വിട്ടത്. ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം മോളിവുഡിലും കോളിവുഡിലും ചര്‍ച്ചയായിരിക്കുകയാണ്.
മോഹന്‍ലാല്‍ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഹന്‍സിക വെറും 30 ലക്ഷം രൂപ മാത്രമാണ് ചോദിച്ചതെന്നാണ് അറിയുന്നത്. തമിഴിലിപ്പോള്‍ താരത്തിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞ് നില്‍ക്കുന്ന സമയമായതുക്കൊണ്ടാണ് ഇതെന്നുമാണ് പറയുന്നത്.തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വന്പന്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ഹന്‍സിക. ഒന്നര കോടിയായിരുന്നു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ നടി ചോദിച്ചിരുന്നത്. എന്നാലിപ്പോള്‍ മാര്‍ക്കറ്റ് ഇടിഞ്ഞതോടെ 70 ലക്ഷമാണ് ഹന്‍സിക പ്രതിഫലമായി ചോദിക്കുന്നത്. ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.
എങ്കിലും അതൊരു പ്രധാനപ്പെട്ട വേഷമാണെന്നാണ് അറിയുന്നത്.വിശാലും ചിത്രത്തിലെ സുപ്രധാന വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ കഥാഗതിയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു കഥാപാത്രമാണ് വിശാലിന്േ!റത് എന്നാണ് അറിയുന്നത്. മാടന്പി, ഗ്രാന്‍റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിതെന്നാണ് അറിയുന്നത്.