കോളിവുഡ് ആഘോഷമാക്കിയിരുന്ന ചിമ്പുമായുള്ള പ്രണയബന്ധം തകര്‍ന്നതിനുള്ള കാരണം ഹന്‍സിക വ്യക്തമാക്കുന്നു. ‘ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകര്‍ത്തുകളഞ്ഞു. ആ ഷോക്കില്‍ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.
അതിന് ശേഷമാണ് ഞാന്‍ പിരിയാന്‍ തീരുമാനിച്ചത്.’ഹന്‍സിക വ്യക്തമാക്കി.ബന്ധം പിരിയാന്‍ കാരണമായി ചിമ്പു പറഞ്ഞത് ഹന്‍സികയ്ക്ക് പണത്തിനോട് ആര്‍ത്തിയെന്നാണ്. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു.
സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവര്‍ ചിത്രീകരിച്ചു തീര്‍ത്തത്. ഷൂട്ടിലെ ബ്രേക്കിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ഹന്‍സികയെ ഉപേക്ഷിക്കാനുണ്ടായ കാരണം ചിമ്പു വ്യക്തമാക്കിയിരുന്നെങ്കിലും ഹന്‍സിക മൗനം പാലിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം തകരാന്‍ കാരണമായതിനെപ്പറ്റി ഹന്‍സിക തുറന്നുപറഞ്ഞത്.