തെന്നിന്ത്യൻ താരസുന്ദരി ഹൻസികയുടെ പേരിൽ പല വിവാദങ്ങളുമാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമകളുടെ പോസ്റ്ററുകളുടെ പേരിൽ നടി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിത ഹൻസികയുടെ സ്വകാര്യ ചിത്രങ്ങൾ ഓണ്‍ലൈൻ വഴി ചോർന്നിരിക്കുകയാണ്.
അമേരിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണത്രേ ചോർന്നിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയം. ഹൻസിക ന്യൂയോർക്കിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ചോർന്നത്.
നേരത്തെയും ഹൻസികയുടെ നഗ്നചിത്രങ്ങൾ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഹൻസികയുമായി സാമ്യമുള്ളതാണെങ്കിലും അത് തന്റെ ചിത്രങ്ങളല്ലെന്ന് പറഞ്ഞ് നടി തന്നെ അന്നു രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ബിക്കിനി ധരിച്ച് ഒരു കണ്ണാടിക്ക് മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്ന ഹൻസികയുടെ ചിത്രമടക്കമാണ് പുറത്ത് വന്നത്. അടുത്തിടെ തെന്നിന്ത്യൻ നടി അക്ഷര ഹാസന്റെയും ബോളിവുഡ് താരം എമി ജാക്സന്റെയും സ്വകാര്യ ചിത്രങ്ങൾ ചോർന്നിരുന്നു.ഇരുവരും ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.