ബോളിവുഡിൽ തുടക്കം കുറിച്ച് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഹൻസിക മോട്് വാണി. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളിലെ നായികയായി. ഈ അടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഹന്‍സിക വിവാഹം കഴിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്ന സൊഹൈന്‍ ഖതുരിയയെയാണ് ഹന്‍സിക വിവാഹം കഴിച്ചത്.
താരത്തിന്റെ വിവാഹം ഒടിടി പ്ലാറ്റ്ഫോമില്‍ സീരീസായി എത്തുകയാണ്. ഇതിന് മുന്നോടിയായ ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹന്‍സിക.
ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. ആദ്യം അവന് എന്റെ സഹോദരന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. പിന്നീട് എന്റെ ബെസ്റ്റ് ഫ്രണ്ടായി.
ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍ ഒരാള്‍ പ്ലസും മറ്റൊരാള്‍ മൈനസുമാണ്. ഒരാള്‍ ദേഷ്യപ്പെടുമ്പോള്‍ മറ്റേയാള്‍ ശാന്തമായിരിക്കും.
ഞാന്‍ ഭയങ്കര ഹൈപ്പറും സൊഹൈല്‍ ശാന്തനുമാണ്. എന്നെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അവന് അറിയാം.കല്യാണം കഴിക്കുകയാണെന്നൊരു ചിന്ത എന്നെ അലട്ടിയിരുന്നില്ല.
കല്യാണത്തിന് മൂന്ന് ദിവസം മുമ്പും ഞാന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിനും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. താലി കെട്ടുമ്പോഴും സിന്ദൂരം ചാര്ത്തുപ്പോഴും ഞങ്ങള്‍ ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു.
രസമായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ എനിക്ക് ആ യാഥാര്‍ഥ്യ ബോധ്യമുണ്ടായി. അത് സീരീസില്‍ കാണാന്‍ സാധിക്കും.
കല്യാണത്തിന്റെ തലേന്നും ഞാന്‍ അവനോട് കയര്‍ക്കുകയായിരുന്നു.
നീ സമയത്തുതന്നെ എത്തണം എന്ന് പറഞ്ഞ്. കാരണം അവന് ഒരിക്കലും സമയത്തിലെത്തില്ല. എനിക്ക് നല്ല കൃത്യനിഷ്ടയുണ്ട്. അവനത് തീരെയില്ല. ഒരു ചടങ്ങുണ്ടായിരുന്നു.
അത് ആ സമത്തുതന്നെ നടക്കണമായിരുന്നു. ആ ചടങ്ങിന്റെ കാര്യത്തില്‍ ഞാന്‍ വലിയ വിശ്വാസിയായിരുന്നു. അതിന് മുമ്പ് ഞങ്ങള്‍ പരസ്പരം കാണാന്‍ പാടില്ല. ഞാന്‍ അവന്റെ കല്യാണവേഷംപോലും കണ്ടിട്ടില്ല.
എനിക്കിത് പറ്റില്ല, നീ ഓക്കെ പറയാതെ ശരിയാകില്ലെന്നൊക്കെ അവന് പറഞ്ഞുവെങ്കിലും നിന്നെ ഇനി കല്യാണമണ്ഡപത്തിലേ കാണുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു.
നീ ഒരാള്‍ വൈകിയാല്‍ കല്യാണം വൈകും, പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയും വൈകുമെന്ന് പറഞ്ഞു. അവന് കൃത്യസമയത്തുതന്നെ എത്തി.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അവനാണ് ആദ്യം പറഞ്ഞത്. ഞാന്‍ ഓക്കെ എന്ന് പറഞ്ഞു. ഇറ്റ്സ് എ ഫേസ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ 19 വയസുള്ള പയ്യനല്ല ഹന്‍സിക, കാര്യമായിട്ട് പറയുന്നതാണെന്ന് അവന് പറഞ്ഞു.
എനിക്കത് അംഗീകരിക്കാന്തന്നെ കുറച്ച് സമയമെടുത്തു. തങ്ങള്‍ക്കിടയില്‍ ഒരു അടിയുണ്ടായാല്‍ ആദ്യം സോറി പറയുന്നത് സൊഹൈല്‍ ആണെന്നും ഹന്‍സിക പറഞ്ഞു.