തമിഴ്, തെലുങ്ക് സിനിമകൾക്കൊപ്പം ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. അഭിനയ രംഗത്തു മാത്രമല്ല ഫാഷൻ രംഗത്തും ഒട്ടും പിന്നിലല്ല താരം.
ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഹൻസികയുടെ ട്രെഡീഷണൽ ഹാഫ് സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മഞ്ഞ കളറിലുള്ള പാവടയും വെള്ള ദാവണിയും അടങ്ങുന്ന സെറ്റാണിത്. ഹെവി വർക്കുകളുള്ള ബ്ലൗസും ഒപ്പം അണിഞ്ഞിരിക്കുന്നു.
ദാവണി സെറ്റിനു ചേർന്ന സ്റ്റൈലിലുള്ള മാലയും വളകളും നെറ്റിച്ചുട്ടിയും അരപ്പട്ടയും ജിമിക്കിയും ഒപ്പം അണിഞ്ഞിട്ടുണ്ട്. മുടിയിൽ മുല്ലപ്പൂവും താരം അണിട്ടുണ്ട്.