ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഹൻസിക മോട്വാണിയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അധികവും മോഡേൺ ലുക്ക് തിരഞ്ഞെടുക്കുന്ന ഹൻസികയുടെ ഈ ലുക്ക് മോഡേണും ട്രെഡീഷണലും ചേർന്നതാണ്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് ഹൻസിക ധരിച്ചിരിക്കുന്നത്. ഇളം നീല കളറിലുള്ള കട്ടി കുറഞ്ഞ ടുള്ളെ സീക്വൻസ് സാരിയാണിത്.
ക്രിസ്റ്റലും സീക്വൻസും കൊണ്ടുള്ള ഹെവി വർക്കുകളാണ് സാരിയിലും ബ്ലൗസിലും കാണുന്നത്.വളരെയധികം പ്രത്യേകതകളുള്ളതാണ് സാരിയിലെ ഓരോ വർക്കുകളും.