നടി ഹൻസിക മോട്വാണി രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാവും വിവാഹം നടക്കുക- കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണമാണ് ഇത്.
എന്തായാലും തന്റെ വിവാഹത്തെക്കുറിച്ച് നടി ഇതുവരെ അറിഞ്ഞിട്ടില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നടി രംഗത്തെത്തി. ഇതേപ്പറ്റി ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയപ്പോൾ ദൈവമേ..ആരാണയാൾ എന്നാണ് ഹൻസിക വാർത്തയ്ക്കു താഴെ കമന്റ് ചെയ്തത്.
തന്റെ വിവാഹവാർത്ത താൻ പോലും ഇപ്പോഴാണ് അറിയുന്നതെന്നും കമന്റ് ബോക്സിൽ മറ്റൊരാളുടെ ചോദ്യത്തിനു മറുപടിയായി താരം കുറിച്ചു.
ബോളിവുഡ് ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറ്റം നടത്തിയ ഹൻസിക ദേസമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയാകുന്നത്.
ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ വില്ലൻ ആണ് ഹൻസികയുടെ മലയാള ചിത്രം.