കലവൂർ: കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ രണ്ടായിരം കിലോ ഭാരം വരുന്ന, അഞ്ചര അടി നീളമുള്ള കൃഷ്ണശിലയിൽ ഒറ്റക്കല്ലിൽ തീർത്ത ഹനുമൽ സ്വാമിയുടെ ദിവ്യായുധമായ ഗദ ശ്രീവിലാസം ശ്രീകണ്ഠകുറുപ്പിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വഴിപാടായി സമർപ്പിച്ചു.
ക്ഷേത്രം തന്ത്രി മാന്തറമഠം മോഹനൻപോറ്റി, ക്ഷേത്രം മേൽശാന്തി അഭികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം കീഴ്ശാന്തിമാരായ മനീഷ് പോറ്റി, അശോകൻ പോറ്റി, ക്ഷേത്രം സ്ഥപതി വി.കെ. രാഘവനാചാരി, ശില്പി ചെങ്ങന്നൂർ സദാശിവൻ ആചാരി, ക്ഷേത്രയോഗം പ്രസിഡന്റ് എം.വി. രാജേന്ദ്രൻ, സെക്രട്ടറി പി.ഡി. ബാഹുലേയൻ എന്നിവർ പങ്കെടുത്തു.