പൂനെ: മഹാരാഷ്ട്രയിലെ കാതർപുർ ഖുർദ് ഗ്രാമത്തിലെ ക്ഷേത്ര സമുച്ചയത്തിൽനിന്ന് 14 കഞ്ചാവ് കുറ്റിച്ചെടികൾ ഉൾപ്പെടെ 41 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂനെയിൽ നിന്ന് 70 കിലോ മീറ്റർ അകലെയാണ് റെയ്ഡ് നടന്ന സ്ഥലം.
കഞ്ചാവിന് പുറമേ മാനിന്റെ കൊമ്പും തോലും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ഷിരൂർ പോലീസ് അറിയിച്ചു.
സംഭവത്തിൽ ബാബുറാം ദോഹ്ല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിരൂർ കോടതിയിലാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നും പോലീസ് അറിയിച്ചു.